ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീതും യൂട്യൂബ് താരങ്ങളായ സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പീഡന പരാതിയുമായി യുവതി. വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് യുവതി പീഡന പരാതിയുമായി എത്തിയിരിക്കുന്നത്.
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്.