നാട്ടുവാര്‍ത്തകള്‍

വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പ്രമുഖര്‍



തമിഴകത്തിന്റെ ചിന്ന ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് (ടി.വി.കെ.) ചേക്കേറാന്‍ പ്രമുഖര്‍. അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ ചേരാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തില്‍ സജീവമല്ല. 2014-ല്‍ തേനി ലോക്സഭാ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എന്‍.ഡി.എ. സഖ്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് വിജയിച്ച ഏകസ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു. രവീന്ദ്രനാഥിനുപകരം പനീര്‍ശെല്‍വം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പനീര്‍ശെല്‍വത്തിനും രവീന്ദ്രനാഥിനും നിലവില്‍ ഒരു പാര്‍ട്ടിയിലും സ്ഥാനമില്ല. അണ്ണാ ഡി.എം.കെ.യില്‍ ഐക്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം പുതിയ സംഘടന ആരംഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ് ഇതില്‍ സജീവമല്ല.

രവീന്ദ്രനാഥിനെ കൂടാതെ മുന്‍ അണ്ണാ ഡി.എം.കെ. നേതാവ് പഴ കറുപ്പയ്യ, പനീര്‍പക്ഷം നേതാവ് പന്‍ട്രുത്തി രാമചന്ദ്രന്‍, രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന തമിഴരുവി മണിയന്‍ എന്നിവരും ടി.വി.കെ.യില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ സെപ്റ്റംബര്‍ 23-ന് നടക്കും. ഇവിടെയുള്ള വി-ശാലൈ ഗ്രാമത്തിലാണ് സമ്മേളനം നടക്കുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് പറഞ്ഞു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിലൂടെ അരങ്ങേറാനാണ്‌ വിജയ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, വിജയിയുടെ പാര്‍ട്ടി തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ഡിഎംകെ മന്ത്രി എം.പി. സാമിനാഥന്‍ പറഞ്ഞു. പൊള്ളാച്ചിയില്‍ ഡി.എം.കെ. യോഗത്തില്‍ സംസാരിക്കയായിരുന്നു അദേഹം.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions