നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഓഫീസില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഓഫീസും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം. ഓഫീസില്‍ നിന്ന് തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പിന്നാലെ ഫയര്‍ ആന്റ് റെസ്‌ക്യു സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസി പൊട്ടിത്തെറിച്ചാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് അറിയിച്ചു. സ്ഥലത്ത് വിശദമായ ഫോറന്‍സിക് പരിശോധന നടത്തുമെന്നും അബ്ദുല്‍ റഷീദ് വ്യക്തമാക്കി.

സ്ഥാപനത്തില്‍ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി അപകട സ്ഥലം സന്ദര്‍ശിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions