നാട്ടുവാര്‍ത്തകള്‍

നിവിന്‍ പോളിയും കൂട്ടരും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു - പരാതിക്കാരി

നിവിന്‍ പോളിയും നിര്‍മ്മാതാവ് എകെ സുനിലും അടങ്ങുന്ന സംഘത്തിനെതിരെ നേരത്തെ പീഡന പരാതി നല്‍കിയിരുന്നതായി യുവതി. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തു, അതുകൊണ്ട് തന്റെ കൈയ്യില്‍ തെളിവുകള്‍ ഇല്ല എന്നാണ് അവര്‍ പറയുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു.

ദുബായില്‍ വച്ച് പീഡിപ്പിച്ചതായാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതി. നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

ദുബായില്‍ വച്ചാണ് സിനിമാ സംഘവുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ശ്രേയ 3 ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഉഴപ്പി. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തി. ഹോട്ടലില്‍ അഭിമുഖത്തിന് പോയപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു.

അവരുടെ മുറിക്ക് അടുത്ത് മറ്റൊരു മുറിയെടുത്ത് മൂന്ന് ദിവസം എന്നെ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഫോണ്‍ നിവിന്‍ പോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് തെളിവില്ല എന്ന് അവര്‍ പറയുന്നത്.

സിനിമാ സംഘം ഭീഷണിപ്പെടുത്തിയതിന്റെ ചാറ്റുകള്‍ ഫോണിലുണ്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്. അവരൊരു സംഘമാണ്. നിരവധി പെണ്‍കുട്ടികള്‍ ഇതുപോലെ കെണിയില്‍പ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ചതായി ആദ്യ പരാതിയില്‍ തന്നെ പറഞ്ഞിരുന്നു. സിഐയ്ക്ക് മൊഴി കൊടുത്തു. സുനിലും സംഘവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിട്ട് ഹണിട്രാപ്പ് ദമ്പതികളാണെന്ന് പറഞ്ഞ് തന്നെ അപമാനിച്ചു. അതിനും പരാതി കൊടുത്തിരുന്നു എന്നാണ് യുവതി പറയുന്നത്.

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സംഭവമുണ്ടായത്. ഡിസംബര്‍ 17ന് ദുബായില്‍ നിന്ന് തിരിച്ചുവന്നു. പരാതിയുമായി മുന്നോട്ടുപോകും. ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് ഭീഷണിയുണ്ട് –യുവതി പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions