നാട്ടുവാര്‍ത്തകള്‍

പാക് അധീന കശ്മീരിലുള്ളര്‍ രാജ്യത്തിന്റെ സ്വന്തക്കാര്‍; ഇന്ത്യയുടെ ഭാഗമാകണമെന്ന് പ്രതിരോധ മന്ത്രി

പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം.

പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാല്‍, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions