നാട്ടുവാര്‍ത്തകള്‍

ജില്ലാ സെക്രട്ടറിയെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; സഖാവിന് ചേര്‍ന്ന പണിയല്ല പികെ ശശിയുടെതെന്ന് എംവി ഗോവിന്ദന്‍


പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവിന് ചേര്‍ന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് മുതിര്‍ന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോര്‍ട്ടിംഗിലാണ് വിമര്‍ശനം.

സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവര്‍ത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകള്‍ നിര്‍മിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നിരവധി ആരോപണങ്ങള്‍ ശശിക്കെതിരെ ഉയരുന്നുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടിയുടെ അറിവില്ലാതെ മണ്ണാര്‍ക്കാട് സഹകരണ കോളേജിന് വേണ്ടി ഓഹരികള്‍ സമാഹരിച്ചു.

വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിച്ചിരുന്നു. 2019ല്‍ എംബി രാജേഷ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയര്‍ന്നിരുന്നു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയും ആയിരുന്ന പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പീഡന പരാതി നല്‍കിയതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മുമ്പ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം സിപിഎം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. തുടര്‍ന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സീറ്റ് നിഷേധിച്ചു. ഇതിന് പകരമായത് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions