നാട്ടുവാര്‍ത്തകള്‍

ഏഴായിരം തടവുകാര്‍ കൂടി പുറത്തേക്ക്; പുറത്തേക്കിറങ്ങുന്നവര്‍ ആഘോഷത്തില്‍

യുകെയിലെ ജയിലുകളില്‍ സ്ഥലം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ശിക്ഷ കാലാവധി 40 ശതമാനം എത്തിയവരെ പോലും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലേബര്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇന്നലെ 1700 തടവുകാരെയാണ് മോചിപ്പിച്ചത്. ഇതില്‍ ഗുണ്ടകളും മയക്കുമരുന്നു വില്‍പ്പനക്കാരും പെടുന്നു.

ഈ പദ്ധതിയില്‍ ഇനി 3300 തടവുകാരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കും. ഇനി ഏഴായിരം തടവുകാരെ കൂടി പുറത്തുവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പത്തു ജയിലുകളില്‍ അന്തേവാസികളുടെ അത്ര എണ്ണത്തിന് തുല്യമാണിത്.

ഒരു ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലും വളരെയേറെ പേരാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഒറ്റമുറി ജയിലിലും കൂടുതല്‍ പേരാണ് കഴിയുന്നത്. രാജ്യത്തെ അഞ്ചില്‍ മൂന്നു ജയിലുകളും തിരക്കുള്ളതാണ്. കൂടുതല്‍ തടവുകാരെ മോചിപ്പിക്കേണ്ടിവരും.

ആഴ്ചയില്‍ ശരാശരി 1000 കുറ്റവാളികള്‍ വീതമാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്ത് വരാറുള്ളത്. അതിനു പുറമെയാണ് ഇപ്പോള്‍ 1700 പേര്‍ അധികമായി പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ എത്തിയാല്‍ പിന്നെയും 2000 പേര്‍ കൂടി അധികമായി പുറത്തുവരും.

ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന കുറ്റവാളികളുടെ വീഡിയോയും പുറത്തുവന്നിരുന്നു. മുഷ്ടി ചുരുട്ടിയും ഡാന്‍സ് ചെയ്തുമെല്ലാം പലരും സ്വാതന്ത്ര്യം ആഘോഷിച്ചു.

വലിയ പ്രശ്‌നക്കാരല്ലാത്ത തടവുകാരെയാണ് വിട്ടയക്കുന്നത് എന്നാണു സര്‍ക്കാര്‍ പറയുന്നത്. എങ്കിലും വലിയ തോതില്‍ ഇവരെ പുറത്തിറക്കുന്നതില്‍ ഒരു വിഭാഗം ആശങ്കയിലുമാണ്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions