നാട്ടുവാര്‍ത്തകള്‍

പിടി ഉഷ രാഷ്ട്രീയം കളിച്ചെന്നു വിനേഷ് ഫോഗട്ട്; ആശുപത്രി സന്ദര്‍ശിച്ചത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കാനെന്ന്

പിടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരവും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷിന്റെ പ്രതികരണം.

വിനേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിടി ഉഷ നടത്തിയ സന്ദര്‍ശനത്തെയും അവര്‍ വിമര്‍ശിച്ചു. പിടി ഉഷയുടെ സന്ദര്‍ശനം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കാനായിരുന്നുവെന്ന് തനിക്ക് തോന്നിയില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് വിനേഷിന്റെ പ്രതികരണം.

പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യ ഒളിമ്പിക്‌സ് അസോസിയേഷന്‍ അപ്പീല്‍ വൈകാന്‍ നല്‍കിയെന്നും ഫോഗട്ട് ആക്ഷേപം ഉന്നയിച്ചു. പിടി ഉഷ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അത്യാവശ്യ സമയത്ത് പിന്തുണ ലഭിച്ചില്ലെന്നും വിനേഷ് ആരോപിക്കുന്നു.

താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്. ഒരു ദിവസത്തിന് ശേഷമാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷന്‍ നേതൃത്തിനെതിരെയും വിനേഷ് ഫോഗട്ട് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ ബ്രിജ് ഭൂഷണിന് പകരം ഫെഡറേഷന്‍ അധ്യക്ഷനായ സഞ്ജയ് സിംഗിനെതിരെയാണ് ഫോഗട്ടിന്റെ ആരോപണം.

സഞ്ജയ് സിംഗില്‍ പ്രതീക്ഷയില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയാണ് സഞ്ജയ് സിംഗെന്നും വിനേഷ് ആരോപിച്ചു. വിനേഷ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹരിയാനയില്‍ സ്ഥാനാര്‍ത്ഥിയുമാണ്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions