നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി നവംബറില്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നവംബറില്‍ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30ന് ആയിരുന്നു വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊച്ചിയില്‍ വച്ച് കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇയാളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലും മാധ്യമ ഇടപെടലിനെയും തുടര്‍ന്നാണ് പൊലീസ് കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. തുടര്‍ന്ന് കോടതി ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു. 86 ദിവസം ആലുവ സബ് ജയിലില്‍ വിചാരണ തടവ് നേരിട്ട ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ ആകെ 261 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. കേസില്‍ നാലര വര്‍ഷം സാക്ഷി വിസ്താരം നീണ്ടുനിന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരമാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ ഇതുവരെ 1,600 രേഖകള്‍ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂര്‍ത്തിയായത്.

അടുത്തതായി കേസില്‍ കോടതിയുടെ മുന്നിലുള്ളത് പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നതാണ്. ഇതിനായി ഈ മാസം 26 മുതല്‍ കോടതി പ്രതികള്‍ക്ക് അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറയുമെന്നാണ് ലഭിക്കുന്ന വിവരം.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions