നാട്ടുവാര്‍ത്തകള്‍

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴി അതീവഗൗരവകരം; 10 ദിവസത്തിനകം മൊഴിയെടുക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗത്തുള്ള, ലൈംഗികോപദ്രവവും ചൂഷണവും വെളിപ്പെടുത്തിയവരുടെ മൊഴി പത്തു ദിവസത്തിനകം എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 20 ലധികം പേരുടെ മൊഴികള്‍ അതീവ ഗൗരവമുള്ളതാണെന്നും ഇവരില്‍ മിക്കവരുമായും ഏറ്റവും അടുത്ത ദിവസം തന്നെ നേരിട്ട് ബന്ധപ്പെടാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.

പ്രത്യേക സംഘത്തിന്റെ ഇന്നലത്തെ യോഗത്തിലാണ് തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും കേസെടുക്കുക. ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ നേരിട്ട് കണ്ട് സംഘം ഉടന്‍ മൊഴി രേഖപ്പെടുത്തും. നാല് സംഘങ്ങളായി തിരിഞ്ഞാണ് മൊഴിയെടുക്കല്‍.

മൊഴികളും അനുബന്ധ തെളിവുകളും കൂടി 3896 പേജുകളോളം വരുന്ന റിപ്പോര്‍ട്ട് പല ഭാഗങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കും. പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.

ഇന്നലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തലവനുമായ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ചേര്‍ന്നത്. അന്വേഷണത്തെ സംബന്ധിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിനും യോഗം രൂപം നല്‍കിയിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions