നാട്ടുവാര്‍ത്തകള്‍

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന

ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിഷിയെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്.

രാജ്‌നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന വിശേഷണവും 43കാരിയായ അതിഷിയ്ക്ക് സ്വന്തം. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാള്‍ രാജി വയ്ക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാള്‍ തന്നെ ആയിരുന്നു അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. കെജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ഡല്‍ഹിയില്‍ എഎപിയുടെ ഉറച്ച ശബ്ദമായി നിലകൊണ്ടത് അതിഷി ആയിരുന്നു. അതിഷി എഎപിയ്ക്കും കെജ്രിവാളിനും വേണ്ടി നിരന്തരം പ്രതിരോധം സൃഷ്ടിച്ചിരുന്നു.

അതിഷിയെ കൂടാതെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിഷി മന്ത്രിസഭയില്‍ ആറ് മന്ത്രിമാരാണുള്ളത്. നേരത്തെ കെജ്രിവാളിന്റെ മന്ത്രിസഭയില്‍ ഏഴ് മന്ത്രിമാരുണ്ടായിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions