നാട്ടുവാര്‍ത്തകള്‍

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ടു വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ശരത്.

പെണ്‍കുട്ടി സുഹൃത്തിനോടാണ് പീഡനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശരത്താണ്. പൊലീസ് പിടിയിലാകുന്നതിനു മുന്‍പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്കായി അയച്ചു. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. എന്‍ജിനീയറിങ് പഠനത്തിനായി പോയപ്പോള്‍ സുഹൃത്തിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നല്‍കിയത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions