നാട്ടുവാര്‍ത്തകള്‍

വ്യോമാക്രമണം: ഇസ്രയേലിലേക്കും ലബനനിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തി എയര്‍ ഇന്ത്യയടക്കമുള്ള 14 വിമാന കമ്പനികള്‍

ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, ഫ്ലൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സര്‍വീസ് റദ്ദാക്കിയത്.

ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ദുബായ് - ബെയ്റൂട്ട് എമിറേറ്റ്സ് സര്‍വീസുകളും നിര്‍ത്തലാക്കി. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ ഇതുവരെ 564 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത് . തെക്കു , കിഴക്കന്‍ മേഖലകളില്‍ നിന്ന് ബെയ്‌റൂട്ട് ലക്ഷ്യമാക്കി ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം. ലബനന്‍- സിറിയന്‍ അതിര്‍ത്തിയിലെ ബെകാ താഴ്വരയിലെ ജനവാസ കേന്ദ്രങ്ങളിലും വ്യാപകമായി ആക്രമണം നടന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions