നാട്ടുവാര്‍ത്തകള്‍

പിണറായിക്കെതിരെ അങ്കം കുറിച്ച് അന്‍വര്‍; റിയാസിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റിയാസിനു വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ രീതിയിലാണെങ്കില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി.

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ലെന്നും അന്‍വര്‍ പറഞ്ഞു. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത്? കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി. പാര്‍ട്ടി എന്നു പറയുന്നത് പാര്‍ട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേല്‍ക്കൂര മാത്രമാണ് പാര്‍ട്ടി നേതാക്കള്‍. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പര്‍ നേതാക്കളാണ്. കാലില്‍ കൂച്ചുവിലങ്ങുണ്ട്. മുഖ്യമന്ത്രിയോട് പരിപൂര്‍ണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും.- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായെന്നും പി വി അന്‍വര്‍ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആര്‍ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തില്‍ കൊണ്ട് നടക്കുകയാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് എഡിജിപി വിളിക്കുന്നത്. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്നും തനിക്ക് തന്ന ഉറപ്പുകള്‍ ലംഘിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

തന്നെ കള്ളക്കടത്തുമായി ബന്ധമുള്ള ആളായി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രത്തോളം മുഖ്യമന്ത്രി കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions