നാട്ടുവാര്‍ത്തകള്‍

പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ ഇടത് എംഎല്‍എയുടെ പരിഗണനയോ പരിവേഷമോ അന്‍വറിന് കിട്ടില്ല.

അന്‍വറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അന്‍വറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോ​ഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം, പാര്‍ട്ടി ചിഹ്നമല്ലാത്തതിനാല്‍ അന്‍വറിനെ ഔദ്യോഗികമായി പുറത്താക്കാന്‍ സിപിഎമ്മിന് പരിമിതിയുണ്ട്.

അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എം എല്‍ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. വിവാ​ദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അന്‍വറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions