നാട്ടുവാര്‍ത്തകള്‍

കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിനി പിടിയില്‍; നോട്ടുകള്‍ പാക് പൗരന്റെ സമ്മാനമെന്ന്


തിരുവനന്തപുരത്ത് ബാങ്കില്‍ നിക്ഷേപിക്കാനായി കള്ളനോട്ടുകളുമായെത്തിയ യുവതി അറസ്റ്റില്‍. 500 രൂപയുടെ വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. എന്നാല്‍ ഇവര്‍ നല്‍കിയ മൊഴിയാണ് പൊലീസിനെ ഞെട്ടിച്ചത്. പാകിസ്ഥാന്‍ സ്വദേശിയാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്നാണ് യുവതി നല്‍കിയ മൊഴി.

ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിയ്ക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്ത് ആണ് വ്യാജനോട്ടുകളുമായി ബാങ്കിലെത്തിയത്. പൂന്തുറ കുമരിച്ചന്തയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖയിലായിരുന്നു ബെര്‍ക്കത്ത് വ്യാജനോട്ടുകള്‍ നിക്ഷേപിക്കാനായെത്തിയത്. കാഴ്ചയില്‍ തന്നെ നോട്ടുകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ വ്യാജമാണെന്ന് ഉറപ്പുവരുത്തി. പിന്നാലെ വിവരം ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 500 രൂപയുടെ 25 നോട്ടുകളാണ് ബെര്‍ക്കത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. സെപ്റ്റംബര്‍ 28ന് ആയിരുന്നു ബെര്‍ക്കത്ത് സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയത്.

തിരികെ നാട്ടിലേക്ക് വരുന്ന സമയം ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ പൗരന്‍ സമ്മാനമായി നല്‍കിയതാണ് വ്യാജനോട്ടുകളെന്ന് ബെര്‍ക്കത്ത് പൊലീസിന് മൊഴി നല്‍കി. 12,500 രൂപയാണ് പാക് സ്വദേശി നല്‍കിയതെന്നും ബെര്‍ക്കത്ത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരുടെ മൊഴി തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബെര്‍ക്കത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 180,000രൂപയുടെ 500രൂപ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ബെര്‍ക്കത്തിനെ റിമാന്റ് ചെയ്തു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions