നാട്ടുവാര്‍ത്തകള്‍

തൃശൂര്‍പൂരം കലക്കിയത് തന്നെയെന്ന് മുഖ്യമന്ത്രി; അണിയറക്കളികള്‍ പുറത്തുവരുമോ?

തിരുവനന്തപുരം: ഒടുക്കം തൃശൂര്‍പൂരം കലക്കിയത് തന്നെയെന്ന് സമ്മതിച്ചു മുഖ്യമന്ത്രി. എന്നാല്‍ പ്രതിപക്ഷം പറയുന്നതുപോലെ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. തൃശൂര്‍പൂരം കലക്കല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നെന്ന് മുഖ്യമന്ത്രി പറയുന്നു. സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുകയും പരിഹരിച്ച് മുമ്പോട്ട് പോകുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംപറഞ്ഞു. കുറ്റമറ്റ രീതിയില്‍ തൃശൂര്‍പൂരം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അവസാന ഘട്ടത്തില്‍ പ്രശ്‌നമുണ്ടായി.

പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിലെ വിവാദം തറവാടക സംബന്ധിച്ച് പ്രശ്‌നങ്ങളായിരുന്നു. രണ്ടാമത് ആനകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി. സര്‍ക്കാര്‍ ഇതെല്ലാം ഗൗരവത്തോടെ കണ്ട് നടപടിയെടുത്തു പരിഹരിച്ച് മുമ്പോട്ട് പോയി. തൃശൂര്‍പൂരം അട്ടിമറിക്കാനുള്ള ശ്രമം ഒരു ആഘോഷം തകര്‍ക്കാന്‍ മാത്രമായിരുന്നില്ല സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച നിലവിലെ അന്വേഷണറിപ്പോര്‍ട്ട് സമഗ്രമല്ല. വിശദമായി അന്വേഷിച്ച് നടപടിയെടുക്കേണ്ടതുണ്ട്. പൂരംകലക്കലില്‍ മൂന്ന് തലത്തിലുള്ള വിശദ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ എഡിജിപിയുടെ അന്വേഷണറിപ്പോര്‍ട്ട് സമഗ്രമല്ല. പൂരം കലക്കലില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ഭാഗത്ത് ഉണ്ടായത് വന്‍ വീഴ്ചയാണ്. അജിത്കുമാറിന്റെ വീഴ്ച ഡിജിപി അന്വേഷിക്കും.
ഗൂഡാലോചന ക്രൈംബ്രാഞ്ച് എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ച ഇന്റലിജന്റ്‌സ് എഡിജിപി അന്വേഷിക്കും. എഡിജിപിയെ തല്‍ക്കാലം ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റില്ല. എഡിജിപിയ്ക്ക് എതിരായ നടപടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമായിരിക്കും എടുക്കുക. അതിനൊപ്പം വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും. അര്‍ജുന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനം എടുത്തതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions