നാട്ടുവാര്‍ത്തകള്‍

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

ജര്‍മനിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടില്‍ വിവരം ലഭിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്തിനെ (ബിജുമോന്‍ -30) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു.

കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ട ആറാട്ടുപുഴ കാവുംമുഖത്ത് പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ആദമിന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചിരുന്നു. പിന്നീട് മാവേലിക്കരയില്‍ മാതൃസഹോദരിക്കൊപ്പമാണ് വളര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുതല്‍ ആദമിനെ കാണാതായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ ബര്‍ലിനിലെ വിദ്യാര്‍ഥി സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്. പ്രതിയെന്നു കരുതുന്ന 28 കാരന്‍ ഇപ്പോള്‍ കസ്ററഡിയിലാണ്. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്ററ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions