നാട്ടുവാര്‍ത്തകള്‍

ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനു ശേഷം ജമ്മു- കശ്മീരില്‍ നടന്ന നിയമസഭാതെരെഞ്ഞടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ 50 സീറ്റുകളില്‍ സഖ്യം ലീഡിലാണ്. ബിജെപി 26 സീറ്റുകളില്‍ മുന്നിലാണ്. ഇത്തവണ ജമ്മു കാശ്മീരില്‍ അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹമാണ് പൊലിഞ്ഞത്. കാശ്മീരില്‍ സമാധാനം കൊണ്ടുവന്നത് തങ്ങളാണെന്ന തരത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. എക്സിറ്റ് പോളില്‍ ജമ്മു കാശ്മീരില്‍ തൂക്കുസഭയ്ക്കാണ് പ്രവചനം ഉണ്ടായിരുന്നത്.

ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീഡിപ്പിയ്ക്കു വലിയ തിരിച്ചടിയാണ് നേരിട്ടത് കഴിഞ്ഞ തവണ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന അവര്‍ ഇത്തവണ വെറും രണ്ടു സീറ്റുകളില്‍ ഒതുക്കപ്പെട്ടു. കന്നിയങ്കത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് തോല്‍വി നേരിട്ടു. ശ്രീഗുഫ്വാര ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇന്‍തിജ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്‌. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വി അംഗീകരിച്ചുകൊണ്ടു എക്‌സില്‍ പ്രതികരണവുമായി ഇല്‍തിജ രംഗത്തെത്തി.


നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയോടാണ് ഇന്‍തിജ പരാജയപ്പെട്ടത്. അവസാന ഫലസൂചനകള്‍ പ്രകാരം 8758 വോട്ടുകള്‍ക്കാണ് ഇന്‍തിജയുടെ പരാജയം. മുഫ്തി കുടുംബത്തിന് ഏറെ സ്വാധീനുമുള്ള മണ്ഡലത്തിലാണ് ഇളമുറക്കാരിയുടെ പരാജയം. മുന്‍പ് ഇതേ മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയും മത്സരിച്ചിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions