നാട്ടുവാര്‍ത്തകള്‍

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു


തിരുവനന്തപുരം: മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ജനസേവനത്തിന് പറ്റി അവസരമെന്നും .താല്‍കാലം അംഗത്വത്തില്‍ നില്‍ക്കുന്നു. മനസുകൊണ്ട് ബിജെപി ആദര്‍ശത്തിനൊപ്പാമാണെന്ന് അംഗത്വം സ്വകരീച്ചതിന് ശേഷം ആര്‍ ശ്രീലഖ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിലെ ആര്‍എസ്എസ് ബന്ധം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ആ ശ്രീലേഖ ഐപിഎസിന്റെ ബിജെപി പ്രവേശനം. വിരമിച്ച ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പലഘട്ടത്തില്‍ ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.

ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.

ബിജെപി അംഗത്വ ക്യാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന്‍ പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions