നാട്ടുവാര്‍ത്തകള്‍

ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്‍, കെട്ടിപ്പിടിച്ച് പിരിഞ്ഞു; പ്രയാഗ മാര്‍ട്ടിന് സിനിമയിലെ ഭംഗിയില്ലെന്ന് ഓംപ്രകാശ്

നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്നും ഓംപ്രകാശ് പറയുന്നു.

ലഹരി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയത് ഓം പ്രകാശ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിനിമതാരം ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും പാര്‍ട്ടിയ്ക്ക് എത്തിയെന്നാണുപോലീസ് പറയുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ്. സുഹൃത്തുക്കളെ കാണാനാണ് കൊച്ചിയിലെത്തിയത്. റൂമില്‍ പല സുഹൃത്തുക്കളുമെത്തി. എന്നാല്‍ പലരെയും തനിക്ക് പരിചയമുണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് പറഞ്ഞു.

അക്കൂട്ടത്തിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തിയതെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്റ് നല്‍കി കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി സിനിമതാരം പ്രയാഗ മാര്‍ട്ടിന്‍ ആണെന്ന് പിന്നീടാണ് തനിക്ക് മനസിലായത്. സിനിമയില്‍ കാണുന്ന ഭംഗി ഉണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഹരിയുമായി ഒരു ബന്ധവുമില്ല. കേസില്‍ തന്നെ ഫ്രെയിം ചെയ്തതാണ്. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക് കഴിക്കുന്നയാളാണ് താന്‍. തനിക്ക് ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. തന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല. ഒരു ഒഴിഞ്ഞ കവര്‍ മാത്രമാണ് റൂമില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ അതും തന്റെ റൂമില്‍ നിന്ന് ആയിരുന്നില്ല.

രണ്ട് കേസുകള്‍ മാത്രമാണ് തനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് കമ്മീഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറഞ്ഞു.

അതേസമയം കേസില്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഗുണ്ടാനേതാവ് ഓം പ്രകാശുമായുള്ള ബന്ധത്തെ പറ്റിയും കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും പൊലീസ് മൊഴിയെടുത്തു

ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions