ഛത്തീസ്ഗഢ് സ്വദേശിനിയായ നഴ്‌സിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മൂന്ന്തവണ ഗര്‍ഭിണിയാക്കിയെന്ന്; മലയാളി അറസ്റ്റില്‍
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്.
മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.