നാട്ടുവാര്‍ത്തകള്‍

'പിപി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി, പമ്പ് ശശിയുടേത് '; ഗുരുതര ആരോപണങ്ങളുമായി അന്‍വര്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കെന്ന ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ . പിപി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി ആണെന്നാണ് അന്‍വറിന്റെ ആരോപണം. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്ന് പാലക്കാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

പി ശശിക്ക് ബിനാമികളുടെ പേരില്‍ സംസ്ഥാനത്ത് നിരവധി പെട്രോള്‍ പാമ്പുകള്‍ ഉണ്ടെന്നും പിപി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി ആണെന്നും അന്‍വര്‍ പറഞ്ഞു. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു മരിച്ച നവീന്‍ ബാബു. ദിവ്യയുടെ ഭര്‍ത്താവ് ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി ശശിയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാന്‍ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ എഡിഎമ്മിന് പണി കൊടുക്കാന്‍ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഗുണ്ടാ സംഘത്തിന്റെ തലവനാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്ന് അന്‍വര്‍ പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions