നാട്ടുവാര്‍ത്തകള്‍

ബോംബ് ഭീഷണി; വിസ്താരയുടെ ഡല്‍ഹി- ലണ്ടല്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിസ്താരയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയതായും, സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് തിരിക്കും. സമൂഹമാദ്ധ്യമം വഴിയാണ് ഈ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം വിമാനങ്ങള്‍ക്ക് ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയറിന്റെ വിമാനത്തിനും പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും തിരിച്ചിറക്കിയ ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 40ഓളം വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions