നാട്ടുവാര്‍ത്തകള്‍

സ്വന്തം മകളെ 10 വയസു മുതല്‍ നാല് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം തടവ്

ചെറുതോണി: സ്വന്തം മകളെ 10 വയസു മുതല്‍ പതിനാലു വയസുവരെയുള്ള കാലഘട്ടത്തില്‍ നിരവധിതവണ ലൈഗിക പീഡനം നടത്തിയ പ്രതിക്ക് 72 വര്‍ഷം കഠിന തടവും, 180000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വാഗമണ്‍ സ്വദേശിയായ പിതാവിനെയാണ് ശിക്ഷിച്ചത്.

പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളില്‍ വീട്ടില്‍ വരുന്ന സമയങ്ങളില്‍ പിതാവ് ലൈഗിക പീഡനം നടത്തിയെന്നാണ് കേസ്. 2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍ നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ പേപ്പര്‍ തുണ്ടുകളില്‍ എഴുതി ബെഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.

പോലീസ് കൃത്യസ്ഥലത്തുനിന്നു കണ്ടെത്തിയ ആ നോട്ടുകളും പ്രോസിക്യൂഷന് സഹായകരമായി. 2020 ല്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതൊരിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളില്‍ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് ഹാജരായി.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions