നാട്ടുവാര്‍ത്തകള്‍

ഇടതുമുന്നണിയില്‍ കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം! പിണറായി പൊട്ടിച്ച ബോംബ്

തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ടു എം എല്‍ എമാരെ കൂറു മാറ്റുന്നതിന് 100 കോടി രൂപ തോമസ് കെ ജോസഫ് എം എല്‍ എ വാഗ്ദാനം ചെയ്‌തെന്ന വിവാദം പുറത്തുവിട്ടു മുഖ്യമന്ത്രിയും കൂട്ടരും. അജിത്പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെയെത്തിക്കാന്‍ എന്‍സിപി എംഎല്‍എ തോമസ്. കെ. തോമസ് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. ആരോപണം തോമസ്‌കെ. തോമസും കോവൂര്‍ കുഞ്ഞുമോനും നിഷേധിച്ചിട്ടുണ്ട്.

സംഭവം ഇടതുപക്ഷത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആന്റണിരാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം ഓഫര്‍ ചെയ്‌തെന്നാണ് ആരോപണം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് ആന്റണിരാജു നടത്തിയിരിക്കുന്ന പ്രതികരണം. നിര്‍ണായക വിവരം മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പുറത്തുവിടുന്നത്. ഇതിന്റെ പേരിലാണ് എ കെ ശശീന്ദ്രനെ നിലനിര്‍ത്തി തോമസ് കെ ജോസഫിനെ മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ എടുക്കാത്തതത്രെ.

ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തുവന്നു. 100 കോടി ഓഫര്‍ വന്നിട്ടില്ലെന്നും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കും താനെന്നും ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ് ഇതെന്നും മുഖ്യമന്ത്രിയോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു.

കോഴ ആരേപണം ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത് കൃത്യമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ഇതിനെതിരേ സിപിഐ യും രംഗത്ത് വന്നു. കേരളത്തിലേക്ക് കുതിരക്കച്ചവടം എത്തുന്നത് അപമാനകരമാണെന്നായിരുന്നു ബിനോവിശ്വത്തിന്റെ പ്രതികരണം. ആരോപണം മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസിനു കുരുക്കായി. . മൂന്ന് മണിക്ക് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതികരണം.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions