നാട്ടുവാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ വയോധികയെ കൊലപ്പെടുത്തിയത് മകളും ചെറുമകളും ചേര്‍ന്ന്

തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അഴൂര്‍ ശിഖ ഭവനില്‍ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിര്‍മ്മലയുടെ മൂത്ത മകള്‍ ശിഖയും ഇവരുടെ മകള്‍ ഉത്തരയും പിടിയിലായി.

ഇരുവരും ചേര്‍ന്ന് വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് നിര്‍മ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസിന് മരണത്തില്‍ ആദ്യം മുതലേ സംശയം ജനിച്ചിരുന്നു.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതാണ് സംശയത്തിന് കാരണമായത്. ഇതോടെ നിര്‍മ്മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിര്‍മ്മലയുടെ നിക്ഷേപങ്ങളെ ചൊല്ലിയുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions