നാട്ടുവാര്‍ത്തകള്‍

വിവാഹത്തിന്റെ മൂന്നാം നാള്‍ വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍

വിവാഹത്തിന്റെ മൂന്നാം ദിവസം വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു(34)വാണ് പിടിയിലായത്. വര്‍ക്കല പൊലീസാണ് ഭാര്യയുടെ പരാതിയില്‍ അനന്തുവിനെ അറസ്റ്റ് ചെയ്തത്.

വിവാഹശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്‍ നിര്‍ബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. 2021 ആഗസ്റ്റിലായിരുന്നു വര്‍ക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം നടന്നത്.

അതേസമയം വിവാഹശേഷം ഭര്‍തൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതല്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ വീടും പുരയിടവും സ്വന്തം പേരിലാക്കണമെന്നും ബിഎംഡബ്ലിയു കാര്‍ വേണമെന്നും അനന്ദു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ശരിയല്ല എന്നും ലോക്കറില്‍ സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അനന്തു തന്ത്രപൂര്‍വ്വം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ 14 ലക്ഷം രൂപയ്ക്ക് അനന്തു പണയപ്പെടുത്തി. പണയം വെച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions