നാട്ടുവാര്‍ത്തകള്‍

ജയരാജന്റെ പുസ്തകം പിണറായിക്കുള്ള മറുപടി

പി. ജയരാജന്റെ ' കേരളം മുസ്ലിം രാഷ്ട്രീയം,​ രാഷ്ട്രീയ ഇസ്ലാം ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി കടുത്ത വര്‍ഗീയവാദിയും മതഭീകരത വളര്‍ത്തുന്ന ആളുമാണെന്നാണ് ജയരാജന്റെ അഭിപ്രായം. ഇതടക്കം മദനിയുടെ കേരള സമൂഹത്തിലെ അപകടകരമായ എല്ലാ പ്രവൃത്തികളും ജയരാജന്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രകാശനത്തിന് മുമ്പ് തന്നെ പുസ്തകം വിവാദത്തിലായി.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനായ മദനിയുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ വേദി പങ്കിടുകയും മദനിയെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന് പി.ഡി.പി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മദനിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള ജയരാജന്റെ പുസ്തകം പിണറായി തന്നെ പ്രകാശനം ചെയ്തത്.

ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു തന്നെ ന്യായീകരിക്കുന്നു. അതിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്ന് പിണറായി വിജയന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച ശേഷം പറഞ്ഞു.

ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളൂ എന്നും പുസ്തകത്തിലെ വിലയിരുത്തല്‍ ഏറെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്,​എസ് മോഡലില്‍ മദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് പി.ജയരാജന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് വിവാദമായിരുന്നു. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് ആര്‍.എസ്. എസ് മോഡലില്‍ കേരളത്തില്‍ മുസ്ലിം തീവ്രവാദം വളര്‍ന്നതെന്നാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചെന്നും അതി വൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധിനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ജയരാജന്‍ പറയുന്നു.

1990ല്‍ ആര്‍.എസ്.എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്)​ രൂപീകരിച്ചത് മദനിയുടെ നേതൃത്വത്തിലാണ്. ഐ,​എസ്.എസിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധ പരിശീലനവും നല്‍കിയെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കര്‍ ഇ-ത്വയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത് എന്ന ഗുരുതരമായ ആരോപണവും ജയരാജന്‍ ഉന്നയിക്കുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ജയരാജന്റെ പുസ്തകം കത്തിച്ച് ആണ് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കോഴിക്കോട്ട് പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.

'മദനി ആരാണെന്നറിയാമോ? വേണ്ടാ വേണ്ടാ ജയരാജാ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പിഡിപിയുടെ പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനംചെയ്തത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions