നാട്ടുവാര്‍ത്തകള്‍

ജര്‍മനിയില്‍ നഴ്സാകാം: നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങില്‍ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് രേഖകള്‍ കൊണ്ടുവരണം. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org, www.nifl.norkaroots.org, ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions