നാട്ടുവാര്‍ത്തകള്‍

നഗരസഭ ചെയര്‍മാനെതിരെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി

കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരെ ലൈംഗിക ആരോപണ പരാതിയില്‍ കേസ് എടുത്ത് പൊലീസ്. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെയാണ് കേസ് എടുത്തത്. നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമുണ്ടത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക റൂമില്‍ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും യുവതി പറഞ്ഞു.


അതേസമയം ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും കുടുംബവും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തില്‍ പ്രതികരിക്കാതിരുന്നത്. ആദ്യം സിപിഎം പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions