നാട്ടുവാര്‍ത്തകള്‍

പുതിയ വാദങ്ങളുമായി പിപി ദിവ്യയുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍

പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വാദമുയര്‍ത്തി പി.പി. ദിവ്യയുടെ പുതിയ ജാമ്യാപേക്ഷ. തെറ്റു പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് എന്ന് പറഞ്ഞാണ് വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മൂന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലാണ് പുതിയ വാദഗതികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

പ്രശാന്തിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിനെ ശരി വെയ്ക്കുന്നത്. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരേ ആണെന്നാണ് ദിവ്യ മൊഴി നല്‍കിയത്. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു ശ്രമം നടത്തിയത്. എഡിഎമ്മിന് മനോവേദന ഉണ്ടാകുമെന്ന് ഉദ്ദേശിച്ചില്ല. കളക്ടര്‍ വിളിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ദിവ്യ മൊഴിയില്‍ പറയുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും പറഞ്ഞു. അതേസമയം ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി.

അതേസമയം ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീന്‍ ബാബുവിന്റെ കുടുംബം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തില്‍ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരും. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും അന്വേഷണസംഘം എടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമോയെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിശോധിക്കും.

അതിനിടയില്‍ പിപി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ നപടി പാര്‍ട്ടി ആലോചിച്ചു കൊള്ളാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദിവ്യയുടെ അറസ്റ്റില്‍ പോലീസ് സ്വീകരിച്ചത് ശരിയായ നടപടിയായിരുന്നെന്നും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions