നാട്ടുവാര്‍ത്തകള്‍

യുവനടിമാര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാമെന്ന് പറഞ്ഞു പ്രവാസികളുടെ പണം തട്ടിയ യുവാവ് അറസ്റ്റില്‍

കൊച്ചി: മലയാളത്തിലെ യുവനടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രവാസി മലയാളികളുടെ പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡില്‍ ഇ.എന്‍.ആര്‍.എ. 177-ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍ (37) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ നിരവധി മലയാളികളാണ് ഇയാളുടെ പ്രലോഭനങ്ങള്‍ക്ക് ഇരയായി പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും.


രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണിയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. നടികള്‍ വിദേശ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും. ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഈ ഗ്രൂപ്പുകളിലും പരസ്യം നല്‍കിയിരുന്നു.

പരസ്യം വിശ്വസിച്ച് നടിമാര്‍ക്കൊപ്പം കഴിയാമെന്ന മോഹവുമായി ഒട്ടേറെപ്പേര്‍ 20,000 രൂപ മുതല്‍ 30,000 രൂപ വരെ പ്രതിക്ക് മുന്‍കൂറായി നല്‍കിയിരുന്നു. പിന്നീടിത് കബളിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവന്‍ നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ല.

തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവ നടിമാര്‍ പരാതിപ്പെട്ടതോടെ ഇടപാടുകാരെന്ന വ്യാജേന സൈബര്‍ പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ആണ് നടിമാര്‍ പരാതി നല്‍കിയത്.

പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ്‌ നിരവധി പ്രവാസി മലയാളികളെ വലയിലാക്കിയ കാര്യം ഇയാള്‍ പറയുന്നത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions