നാട്ടുവാര്‍ത്തകള്‍

'രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം; സരിന്‍ വയ്യാവേലി' പാര്‍ട്ടിക്കെതിരെ വീണ്ടും 'ബോംബുമായി' ഇ പി ജയരാജന്‍

ആത്മകഥയില്‍ രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജയന്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തില്‍ പറയന്നു. പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ഇ പി പറയുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുന്നു. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിക്കാനിരിക്കുവായിരുന്നു. എന്നാല്‍ വിവാദ ഭാഗങ്ങള്‍ പുറത്തുവന്നതോടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ തള്ളി ഇപി രംഗത്തുവന്നു . ആത്മകഥ പൂര്‍ത്തിയായിട്ടില്ല എന്നായിരുന്നു ന്യായീകരണം. എന്നാല്‍ ഇതൊന്നും വിഷയത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല.

ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവര്‍പേജ് ആയി നല്‍കിയിട്ടുള്ളത്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. താന്‍ ഇല്ലാത്ത സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തില്‍ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധര്‍മ്മം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനം അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇപി ആത്മകഥയില്‍ വ്യക്തമാക്കുന്നു.

എല്ലാ മാധ്യമ സ്ഥാപനങ്ങളും പരസ്യം വാങ്ങിയത് പോലെയാണ് ദേശാഭിമാനിയും വാങ്ങിയതെന്ന് ഇപി ജയരാജന്‍ പറയുന്നു. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വാങ്ങിയ പരസ്യം ബോണ്ട് വിവാദമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത ഇത്തരം കാല്പനിക സൃഷ്ടികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. തന്നെയും ദേശാഭിമാനിയെയും താറടിച്ചു കാണിക്കാന്‍ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ശ്രമിച്ചു. വ്യവസായി വി എം രാധാകൃഷ്ണന്‍ നിന്നും പരസ്യം വാങ്ങിയതും ചിലര്‍ വിവാദമാക്കി. പരസ്യം വാങ്ങിയെങ്കിലും ഒരു വാര്‍ത്തയും രാധാകൃഷ്ണനു അനുകൂലമായി നല്‍കിയിട്ടില്ല. വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി കെട്ടിടം വിറ്റു എന്നത് വ്യാജ വാര്‍ത്തയാണ്. പുറത്താക്കിയ ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലിനെ തിരിച്ചെടുത്തത് താന്‍ അറിയാതെയാണ്. ഡിജിറ്റല്‍ ഒപ്പ് താന്‍ അറിയാതെ ഇതിനുവേണ്ടി ഉപയോഗിച്ചു. സാന്റിയാഗോ മാര്‍ട്ടിനും രാധാകൃഷ്ണനും വേണ്ടി ഒരു വിട്ടുവീഴ്ചകളും നല്‍കിയിട്ടില്ലെന്ന് ആത്മകഥയില്‍ ഇപി പറയുന്നു.

ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തുവന്നു. പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണെന്നും ഇനി മറുപടി പറയേണ്ടത് ഡിസി ബുക്സ് ആണെന്നും വി ടി ബല്‍റാം പ്രതികരിച്ചു. ഇ പി ജയരാജന്‍ പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യത കേരളത്തിന് ഒരുപാട് വട്ടം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പരിഹസിച്ചു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ് ഡിസി ബുക്സ്. അതുകൊണ്ട് തന്നെ ഡിസി ബുക്സ് ക്രഡിബിലിറ്റി തെളിയിക്കണം. ഇ പി ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡിസി ബുക്സ് അത് പുറത്തുവിടണമെന്നും സ്വന്തം വിശ്വാസ്യത അവര്‍ തെളിയിക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്.


  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions