നാട്ടുവാര്‍ത്തകള്‍

യുപിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; 10 കുട്ടികള്‍ മരിച്ചു, 16 പേള്‍ക്ക് ഗുരുതരമായ പൊള്ളല്‍


ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തില്‍ 10 കുട്ടികള്‍ മരിച്ചു. 16 കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (എന്‍ഐസിയു) തീപിടുത്തം ഉണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാത്രി 10.35 ഓടെയാണ് സംഭവം. 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. കുട്ടികളുടെ വാര്‍ഡിലെ രണ്ട് യൂണിറ്റുകളില്‍ ഒന്നില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് സൂചനകള്‍. അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചതായി ജാന്‍സി ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ സ്ഥിരീകരിച്ചു. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പുക നിറഞ്ഞ വാര്‍ഡിന്റെ ജനാലകള്‍ തകര്‍ത്ത് ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും രോഗികളെ ഒഴിപ്പിക്കുന്നത് കണ്ടു. സംഭവസമയത്ത് 54 കുട്ടികളെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു, 44 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച 10 പേരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രജേഷ് പതക് പറഞ്ഞു. വാര്‍ഡിനുള്ളില്‍ നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു.

സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും ആറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

'ഝാന്‍സി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവില്‍ നടന്ന അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു.' യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ എക്‌സില്‍ കുറിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions