നാട്ടുവാര്‍ത്തകള്‍

ജെയ്‌സി എബ്രഹാമിന്റെ മൃതദേഹത്തില്‍ പത്തോളം മുറിവുകള്‍; സിസിടിവിയില്‍ ഹെല്‍മെറ്റ് ധരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍

എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ജെയ്‌സി എബ്രഹാമിനെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്‌സി എബ്രഹാമിനെ ശുചിമുറിയിലാണ് നിരവധി മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജെയ്‌സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ ബിസിനസ് തര്‍ക്കങ്ങളാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജെയ്സിയുടെ തലയില്‍ പത്തോളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവിനെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് മൃതദേഹം കണ്ടെത്തുന്ന ദിവസം രാവിലെ ഇയാള്‍ ഹെല്‍മറ്റ് ധരിച്ച് വീടിന് മുന്നിലൂടെ നടന്നുപോകുന്നത് കണ്ടെത്തി.

തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു വസ്ത്രം ധരിച്ച് ഇയാള്‍ തിരികെ പോകുമ്പോഴും ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജെയ്സിയുടെ ഇടപാടുകാരെ കുറിച്ചും വീട്ടിലെ സന്ദര്‍ശകരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ജെയ്‌സിയുടെ മകള്‍ കാനഡയിലാണ് താമസം. മാതാവിനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസിനും വിവരം കൈമാറി.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് ജെയ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions