നാട്ടുവാര്‍ത്തകള്‍

സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജിയില്ലെന്നും മുകളില്‍ വേറെ കോടതിയുണ്ടെന്നും മന്ത്രി

തിരുവനന്തപരും: ഭരണഘടനയ്‌ക്കെതിരായ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം മന്ത്രി സജി ചെറിയാന്‍ അട്ടിമറിച്ചെന്നും മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം. മന്ത്രി സജിചെറിയാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ രാജി വെയ്ക്കാനില്ലെന്നും നിയമനടപടികളുമായി ഉയര്‍ന്ന കോടതിയിലേക്ക് പോകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാ​ഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാണു മന്ത്രിപറഞ്ഞത്.

കേസില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളണമെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ മന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. എന്നാല്‍ രാജി വെയ്ക്കില്ലെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നും സജി ചെറിയാനും പ്രതികരിച്ചിട്ടുണ്ട്. കോടതി തന്റെ ഭാഗം കേട്ടില്ലെന്നും ഇതിന് മുകളിലും കോടതിയുണ്ടെന്നും പ്രതികരിച്ചു.
ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് വിലയിരുത്തിയ ഹൈക്കോടതി അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും അന്വേഷണത്തിന് കാലതാമസം വരുത്തരുതെന്നും കോടതി പറഞ്ഞു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions