നാട്ടുവാര്‍ത്തകള്‍

പാലക്കാടന്‍ ത്രില്ലറില്‍ രാഹുല്‍ മാങ്കൂട്ടം; ചേലക്കര ഇടതു കോട്ട

വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന പാലക്കാട്ട് പിന്നില്‍ നിന്ന് കയറി യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിന്റെ വന്‍ മുന്നേറ്റം. 18724 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. ബിജെപിയാണ് രണ്ടാമത്. പി സരിന്‍ മൂന്നാമതാണ്.

ആദ്യഘട്ടത്തില്‍, പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയായായിരുന്നു. കോണ്‍ഗ്രസ് വിട്ടു ഇടതു സ്ഥാനാര്‍ത്ഥിയായി മാറിയ പി സരിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫ് പ്രതീക്ഷിച്ചതിലും മികച്ച ലീഡാണ് രാഹുലിന് ലഭിച്ചത്. പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് രാഹുലിന് കിട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുലിന്റെ നിയമസഭയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്.

2021-ല്‍ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്താന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു.

പക്ഷെ, നഗരസഭാ പരിധിയില്‍ നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവില്‍ 3859 വോട്ടിന്റെ ലീഡില്‍ ഷാഫി വിജയിച്ചുകയറുകയായിരുന്നു. അതിലും മെച്ചപ്പെട്ട മുന്നേറ്റം ആണ് ഇത്തവണ രാഹുല്‍ നടത്തിയത്. ബിജെപിയുടെ കോട്ടകളിലും രാഹുലിന് കടന്നുകയറാനായി.

ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോണ്‍ഗ്രസിന് തലവേദന ആയിരുന്നുവെങ്കില്‍ ഇതിനെ മറികടക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

ചേലക്കരയില്‍ തുടക്കം മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. യു.ആര്‍ പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്‍ മൂന്നാം സ്ഥാനത്തും അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി എന്‍.കെ സുധീര്‍ നാലാമതുമാണ്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions