നാട്ടുവാര്‍ത്തകള്‍

പൊട്ടിയ പെട്ടിയും ചീറ്റിയ പരസ്യവും: പാലക്കാട്ട് സിപിഎമ്മിന് തൊട്ടതെല്ലാം പിഴച്ചു

സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. അതുകൊണ്ടുതന്നെ രാഹുലിനെ വീഴ്ത്താന്‍ സകല കളികളും സിപിഎം നടത്തി. അതില്‍ പലതും വില കുറഞ്ഞതും നാണംകെട്ടതുമായിരുന്നു. അതെല്ലാം രാഹുലിന് ഗുണമായി മാറി.

കേരളത്തില്‍ ഇത്തവണ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ പാലക്കാട്ടായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. രാഷ്ട്രീയ നാടകങ്ങളുടേയും കൂറുമാറ്റങ്ങളുടേയും കാഴ്ചയ്ക്ക് പാലക്കാട് സാക്ഷിയായി. അന്തിമഫലത്തില്‍ വിവാദങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് ഗുണം ചെയ്തു.

രാഹുലിന്റെ ചരിത്രവിജയം എതിരാളികള്‍ ഉയര്‍ത്തിയ പെട്ടി വിവാദം, സരിന്റെ കൂറുമാറ്റം, സന്ദീപിന്റെ വരവ്, അവസാന നിമിഷത്തെ പരസ്യ വിവാദം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ്.

രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയെന്നതുകൊണ്ടു മാത്രമായിരുന്നു അന്നുവരെ സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ പൊരിച്ച ഡോ. പി. സരിന്‍ ഒറ്റനിമിഷം കൊണ്ട് കളം മാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. ഇതിനെ വോട്ടര്‍മാര്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ കോ ണ്‍ഗ്രസിനും യുഡി.എഫിനുമായി. ഇതിന്‌ശേഷം നീല ട്രോളിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ളപ്പണം കടത്തിയെന്ന ആരോപണം ഉന്നയിച്ചു. അര്‍ധരാത്രി വനിതാ നേതാക്കളുടെയടക്കം മുറികളില്‍ പോലീസ് റെയ്ഡ് നടത്തി. ഇത് വലിയ വിവാദത്തിനും വഴിവെച്ചു. ഒന്നും തെളിയിക്കാനാവാതെ വന്നതോടെ വിവാദം ഉന്നയിച്ചവര്‍ക്ക് തന്നെ അത് തിരിച്ചടിയായി. വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുയര്‍ന്നതോടെ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോവേണ്ടിയും വന്നു.

അടുത്ത വിവാദം സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെടുത്തത് സംബന്ധിച്ചായിരുന്നു. ബി.ജെ.പി. വിട്ടുവന്ന സന്ദീപിന് ആദ്യം തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വാതിവാതില്‍ തുറന്നിട്ടത് സി.പി.എം നേതാക്കളായിരുന്നു. എകെ ബാലനൊക്കെ സന്ദീപിനെ വാനോളം പുകഴ്ത്തി രംഗത്തുവന്നു. പക്ഷെ, അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ്. ഇതോടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേ നേതാക്കള്‍ നിന്ന നില്‍പ്പില്‍ സന്ദീപിനെ വെറുക്കപ്പെട്ടവനാക്കി. മാത്രമല്ല, സ്ഥാനാര്‍ഥി പോലുമല്ലാഞ്ഞിട്ട് പോലും സന്ദീപിനെതിരേ മുസ്‌ലിം വിഭാഗങ്ങളുടെ രണ്ട് പത്രങ്ങളില്‍ മാത്രമായി പരസ്യം നല്‍കി. ഇത് വലിയ വിവാദത്തിലുമായി. ഈ ഇരട്ടത്താപ്പിനേയും തുറന്നുകാട്ടാന്‍ യു.ഡി.എഫ് നേതൃത്വത്തിനായി.

മന്ത്രി എംബി രാജേഷ്‌ പാലക്കാട്ടു ക്യാമ്പ് ചെയ്തായിരുന്നു പെട്ടിവിവാദത്തിന് തിരി കൊളുത്തിയതും വര്‍ഗീയ ലക്‌ഷ്യം വച്ച് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രണ്ടു പ്രത്യേക പത്രങ്ങളില്‍ സന്ദീപിനെതിരെ പരസ്യം കൊടുത്തതും . ന്യൂനപക്ഷ വോട്ടുകളായിരുന്നു ലക്‌ഷ്യം. അത് അമ്പേ ചീറ്റിയെന്നു മാത്രമല്ല വലിയ നാണക്കേടുമായി.

ഏതായാലും പിണായിയെയും പോരാളി ഷാജിമാരെയും ചങ്കൂറ്റത്തോടെ നേരിടുന്ന , ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയുന്ന തീപ്പൊരി നേതാവ് രാഹുല്‍ നിയമസഭയിലെത്തുന്നത് സിപിഎമ്മിനെ കുറച്ചൊന്നുമായിരിക്കില്ല അലോസരപ്പെടുത്തുക. അതിനാല്‍ ഇത്തവണത്തെ ഉപതെരെഞ്ഞടുപ്പുകളില്‍ പാലക്കാട് ആണ് പാഠം.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions