നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

യുവതി വെള്ളിക്കുളങ്ങര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. പീഡനം നടന്നത് അഞ്ച് മാസം മുന്‍പ് ആണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് പരാതിക്കാരി അതിക്രമം നേരിട്ടത്.

യുവതിയെ ബലം പ്രയോഗിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പ്രതി പീഡനത്തിന് ശ്രമിച്ചു. ഇതോടെയാണ് യുവതി കുടുംബത്തിനെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചാലക്കുടി കോടതിയില്‍ മജിസ്‌ട്രേറ്റ് അവധി ആയതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഇതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെയും സ്ത്രീ പീഡനത്തിനും വിസ തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions