തൃശൂര്‍ നാട്ടികയില്‍ തടി ലോറി കയറിയുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നു . ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോഴും ഇരുവരും പൂസിലായിരുന്നു.
നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.