നാട്ടുവാര്‍ത്തകള്‍

വിമാനയാത്രക്കിടെ നാല് സ്ത്രീകള്‍ക്ക് പീഡനം: 73കാരനായ ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി സിംഗപ്പൂര്‍ കോടതി

വിമാനയാത്രക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ 73കാരന്‍ കുറ്റക്കാരനെന്ന് സിംഗപ്പൂര്‍ കോടതി. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്‌ഐഎ) വിമാനത്തില്‍ യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്.

നവംബര്‍ 18 ന് വിമാനത്തില്‍ ബാലസുബ്രഹ്‌മണ്യന്‍ രമേശാണ് സ്ത്രീകളെ പീഡിപ്പിച്ചത്. ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും മറ്റ് മൂന്ന് പേരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ ഏഴ് പീഡന കുറ്റങ്ങള്‍ ചുമത്തിയതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബാലസുബ്രഹ്‌മണ്യന്‍ പുലര്‍ച്ചെ 3.15 ഓടെ ആദ്യ സ്ത്രീയെയും അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെയും വിമാനയാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പുലര്‍ച്ചെ 3.30 നും 6 നും ഇടയില്‍ രണ്ടാമത്തെ യുവതിയെ ഇയാള്‍ മൂന്ന് തവണ കൂടി പീഡിപ്പിച്ചു.

രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും പീഡിപ്പിച്ചു. കുറ്റവാളിക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ചാട്ടവറിയോ ശിക്ഷയായി ലഭിക്കും. എന്നാല്‍, ബാലസുബ്രഹ്‌മണ്യന് 50 വയസ്സിനു മുകളില്‍ പ്രായമുള്ളതിനാല്‍ ചാട്ടവാറടിയില്‍ നിന്നൊഴിവാക്കും.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions