നാട്ടുവാര്‍ത്തകള്‍

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് 5 പേരുടെ കൊലപാതകം!

19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരുമാസത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു. ഗുജറാത്തിലെ വാപിയിലാണ് സംഭവം. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുല്‍ കരംവീര്‍ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വല്‍സാദിലെ വാപി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവംബര്‍ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രെയിനുകളില്‍ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 14നാണ് ഗുജറാത്തിലെ ഉദ്വാഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്നാണ് വല്‍സദ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകള്‍ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നിരവധി തെരച്ചില്‍ സംഘങ്ങള്‍ രൂപീകരിച്ചു.

റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രമാണ് നിര്‍ണായകമായത്. അതേ വസ്ത്രം പ്രതിയെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. കൊലക്ക് ശേഷം റെയില്‍വേ സ്റ്റേഷനില്‍ ജാട്ട് ഭക്ഷണം കഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ജോലി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്ന് ശമ്പളം വാങ്ങാനാണ് പ്രതി എത്തിയത്. സന്ദര്‍ശനത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൊലക്കിരയായത്. അന്വേഷണത്തില്‍ പ്രതി സീരിയല്‍ കില്ലറാണെന്ന് സൂചന ലഭിച്ചു.

അറസ്റ്റിന് ഒരു ദിവസം മുന്‍പ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ വച്ച് ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനു സമീപം കതിഹാര്‍ എക്സ്പ്രസ് ട്രെയിനില്‍ വയോധികനെ കുത്തിക്കൊന്നു.

കര്‍ണാടകയിലെ മുല്‍ക്കിയില്‍ ട്രെയിന്‍ യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. വെറും ഒരുമാസത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങള്‍ എന്നതിനാല്‍ പ്രതി കൂടുതല്‍ പേരെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചുകളില്‍ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയത്. ട്രെയിനുകളില്‍ മാറിമാറി പോകുന്നതാണ് പ്രതിയെ പിടിക്കാന്‍ ബുദ്ധിമുട്ടായത്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions