നാട്ടുവാര്‍ത്തകള്‍

ഭാര്യയുമായി വഴക്കിട്ടു ഒന്നരവയസുള്ള മകളെയും കൊണ്ട് ട്രെയിനിന് മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഒന്നരവയസുള്ള മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകള്‍ ഒന്നരവയസ്സുകാരി ഏദ്‌ന എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനേയും കൊണ്ട് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 7.40 മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നിലാണ് കുഞ്ഞിനെയും കൊണ്ട് അനീഷ് ചാടിയത്.

അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫിലായിരുന്നു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് സ്നേഹ. ഇവര്‍ക്ക് ഏദന്‍ എന്ന മകനുമുണ്ട്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions