പതിനെട്ടാം വയസില്‍ ഇന്ത്യയുടെ ഗുകേഷ് ചെസ് ലോകചാമ്പ്യന്‍
വേന്‍ഡ് സെന്റോസ (സിംഗപ്പൂര്‍): ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന് കിരീടം. ചെസ് ലോകചാമ്പ്യന്‍ ആകുന്ന ഏറ്റവും പ്രായകുറഞ്ഞയാളാണ് ഗുകേഷ്. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഏഴര പോയിന്റ് സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്.
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്. നിലവിലെ ലോകചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
14ാം റൗണ്ടും സമനിലയിലേക്ക് എന്ന് തോന്നിയ നിമിഷത്തിലാണ് ഗുകേഷിന്റെ തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യനായ ലിറെന് സംഭവിച്ച പിഴവ് ഇന്ത്യന്‍ താരം കൃത്യമായി മുതലെടുക്കുകയും ചെയ്തു.