നാട്ടുവാര്‍ത്തകള്‍

പുഷ്പ 2 ഷോയുടെ തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ മകന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജിന്റെ(9)മസ്തിഷ്ക മരണം ആണ് സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ കുട്ടി അപകട ശേഷം പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്.

രേവതി, ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ്, സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു.

കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടര്‍ന്ന് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നഗരത്തിലെ സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ 4ന് അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്.

തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്‌നങ്ങള്‍ മൂലമാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

തീയറ്ററിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിന് തീയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. തീയറ്റര്‍ ഉടമകളെ നേരത്തെ അറസ്റ്റ് ചെയ്തു. അല്ലു അര്‍ജുന്‍ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല.

തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും ക്രമീകരണം ഉണ്ടായിരുന്നില്ല. അനധികൃതമായി ഫ്ളക്സുകള്‍ സ്ഥാപിച്ച് തടസം ഉണ്ടാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ പൊതുഗതാഗതം തടസപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കല്‍ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions