നാട്ടുവാര്‍ത്തകള്‍

കൊച്ചിയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകന്‍; പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പൊലീസ്

കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിച്ച് മൂടി. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടതാണെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

78-കാരി അല്ലിയുടെ മൃതദേഹമാണ് മകന്‍ പ്രദീപ് കുഴിച്ചിട്ടത്. വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം മകന്‍ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്നും നാട്ടുകാര്‍ പറയുന്നു. പ്രദീപിന്റെ രണ്ട് മക്കളും വീട്ടില്‍ താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
അല്ലിയുടെ മരണകാരണം കണ്ടെത്താനുള്ള പരിശോധനകളിലാണ് പോലീസ്.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions