നാട്ടുവാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇത് കൂടാതെ വീടു കയറി ആക്രമിച്ചതിന് 6 വര്‍ഷം തടവ് ശിക്ഷയും, ആംസ് ആക്‌ട് പ്രകാരം മൂന്ന് വര്‍ഷം തടവും, ആയുധം കൈവശം വച്ചതിന് രണ്ട് വര്‍ഷം എന്നിങ്ങനെ പ്രത്യേകം ശിക്ഷയും അനുഭവിക്കണം. സെഷന്‍സ് ജഡ്‌ജി ജെ. നാസര്‍ ആണ് വിധി പ്രസ്താവിച്ചത്.

സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 7 നായിരുന്നു സംഭവം. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോര്‍ജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയില്‍ നിന്ന് 2.33 ഏക്കര്‍ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു. ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ടേക്കര്‍ നല്‍കിയാല്‍ മതിയെന്നും മുഴുവനും കൊടുത്താല്‍ കുടുംബ വീടിനോട് ചേര്‍ന്ന് ഹൗസിംഗ് കോളനിയാകുമെന്നും ചൂണ്ടിക്കാട്ടി രഞ്ജു തടസം നിന്നു. മാത്യു സ്കറിയയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കിടെ തന്റെ വിദേശ നിര്‍മിത റിവോള്‍വറിന് ജോര്‍ജ് കുര്യന്‍ വെടി വയ്ക്കുകയായിരുന്നു.

കേസില്‍ 2023 ഏപ്രില്‍ 24 നാണ് വിചാരണ ആരംഭിച്ചത്. 278 പ്രമാണങ്ങളും റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, തോക്ക് ചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം എന്നീ മുഴുവന്‍ വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷനായി. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ഇതുവരെ ജാമ്യവും ലഭിച്ചിരുന്നില്ല.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions