നാട്ടുവാര്‍ത്തകള്‍

റീവ്‌സിന്റെ പദ്ധതികള്‍ പൊളിഞ്ഞു; നികുതികള്‍ കൂട്ടേണ്ടി വരുമെന്ന് ഐഎംഎഫ്

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളും എല്ലാം പാളുന്ന സ്ഥിതിയാണ് കാണുന്നത്. കഴിഞ്ഞ ബജറ്റില്‍ തുടങ്ങിയ തിരിച്ചടി കൂടുതല്‍ ശക്തമായി വരുകയാണ്. മാത്രമല്ല ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പരിതാപകരമായി തുടരുകയാണ്. വളര്‍ച്ച നേടിക്കൊടുക്കാനുള്ള പദ്ധതികളെന്ന് പറഞ്ഞവയെല്ലാം തിരിച്ചടിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒപ്പം ഡൊണള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധം കൂടി ചേര്‍ന്നതോടെ പറയാനുമില്ല.

റീവ്‌സ് ലക്ഷ്യമിടുന്ന രീതിയില്‍ ചെലവഴിക്കല്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിന് നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുകെയുടെ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ചാന്‍സലര്‍ക്ക് കൈക്കൊള്ളേണ്ടതായി വരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കുന്നത്. കൂടുതല്‍ വരുമാനം നേടാത്ത പക്ഷം പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പൊട്ടിക്കുന്നതും, എന്‍എച്ച്എസ് സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതും ഉള്‍പ്പെടെ രീതികളിലേക്ക് മാറേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

പൊതുഖജനാവില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് നേരിടുമ്പോള്‍ ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് റീവ്‌സ്. ഏതെല്ലാം നികുതികള്‍ കൂട്ടുമെന്ന പ്രതിസന്ധി ഇവരെ അലട്ടുന്നുണ്ട്. ഇന്‍കം ടാക്‌സും, നാഷണല്‍ ഇന്‍ഷുറന്‍സും, വാറ്റും ഉയര്‍ത്തില്ലെന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നുണ്ട് ലേബര്‍.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions