നഴ്‌സുമാര്‍ 3.6% വേതന വര്‍ധന ഓഫര്‍ തള്ളി; സര്‍ക്കാരിന് പുതിയ തലവേദന
റെസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ചുദിവസ പണിമുടക്കിന് പിന്നാലെ വേതന വര്‍ധനയുടെ പേരില്‍ നഴ്‌സുമാരും ഇടയുന്നു. ലേബര്‍ സര്‍ക്കാര്‍ ഓഫര്‍ ചെയ്ത നാമമാത്രമായ ശമ്പളവര്‍ധനവില്‍ വിശ്വസിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്ന് എന്‍എച്ച്എസ് നഴ്‌സുമാര്‍ തീരുമാനിക്കുമെന്നാണ് സൂചന. ഇതോടെ എന്‍എച്ച്എസിനും, ഗവണ്‍മെന്റിനും തിരിച്ചടിയായി നഴ്‌സുമാരും സമരമുഖത്തേക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ സൂചനാ ബാലറ്റില്‍ 3.6 ശതമാനം പേര്‍ സര്‍ക്കാര്‍ ഓഫര്‍ വോട്ടിനിട്ട് തള്ളാന്‍ പിന്തുണ ലഭിക്കുന്നതായാണ് വിവരം. ഈ വര്‍ധന പണപ്പെരുപ്പം കൊണ്ട് മാത്രം കവരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂരിപക്ഷവും സമര നടപടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിയമപരമായി 50 ശതമാനത്തിലേറെ പേര്‍ വോട്ടിംഗില്‍ പങ്കെടുക്കണമെന്ന നിബന്ധന പാലിച്ചില്ല. ഇതോടെ യൂണിയന്‍ സമ്പൂര്‍ണ്ണ വോട്ടിംഗ് നടത്താന്‍ സാധ്യത ഏറെയാണ്.
ഈയാഴ്ചയോടെ ഫലങ്ങള്‍ പുറത്തുവിടുമെന്ന് യൂണിയന്‍ വക്താവ് അറിയിച്ചു. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് ആവശ്യത്തിന് മൂല്യം നല്‍കുന്നില്ലെന്നാണ് വ്യക്തമാകുന്നത്, വക്താവ് ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നതിനിടെയാണ് നഴ്‌സുമാരും ഈ വഴി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് സമ്മര്‍ദത്തിന് വഴങ്ങി നഴ്‌സുമാര്‍ 5 ശതമാനത്തിനടുത്ത് വര്‍ദ്ധനയ്ക്ക് സമ്മതിച്ചിരുന്നു. എന്നാല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നും നടത്തി 22 ശതമാനം വര്‍ദ്ധന നേടിയെടുത്തു. ഈ സാഹചര്യത്തില്‍ നഴ്‌സുമാരും സമരം നീട്ടുമെന്നാണ് കരുതുന്നത്.
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 3.6 ശതമാനം ശമ്പളവര്‍ദ്ധന നല്‍കാമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് ഇക്കുറി ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ദ്ധന കൈയിലിരിക്കുകയേ ഉള്ളൂവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഴ്‌സുമാര്‍. ഈ വര്‍ഷത്തെ വര്‍ദ്ധന ഓഫര്‍ വന്‍ പിന്തുണയോടെ നഴ്‌സുമാര്‍ തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ട്.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ യൂണിയന്‍ നടത്തിയ ഇന്‍ഡിക്കേറ്റീവ് വോട്ടിംഗിലാണ് വലിയ ഭൂരിപക്ഷത്തില്‍ ഓഫര്‍ സ്വീകരിക്കുന്നതിന് എതിരെ വോട്ട് ലഭിച്ചത്.
മൂന്ന് രാജ്യങ്ങളിലായി 345,000 അംഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വ്വെയിലാണ് ഓഫര്‍ തള്ളാന്‍ വോട്ട് ചെയ്യപ്പെട്ടത്. ഇതോടെ എന്‍എച്ച്എസില്‍ ഓട്ടം സീസണും, വിന്ററിലും വരെ ശമ്പളവര്‍ദ്ധനവില്‍ അസന്തുഷ്ടരായ ജീവനക്കാരുടെ സമരങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.